ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. വാണിമേല്‍ പുതുക്കയം സ്വദേശിയായ പതിനേഴുകാരിക്കാണ് കുത്തേറ്റത്. പുതുക്കയം സ്വദേശിയായ അര്‍ഷാദ് ആണ് പെണ്‍കുട്ടിയെ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
കല്ലാച്ചി പഴയ മാര്‍ക്കറ്റ് റോഡിലെത്തിയ പെണ്‍കുട്ടിയെ അര്‍ഷാദ് മൂന്ന് തവണ അടിക്കുകയും കയ്യില്‍ കരുതിയ കത്തികൊണ്ട് കുത്തുകയുമായിരുന്നു. ഇത് കണ്ട് മാര്‍ക്കറ്റില്‍ കച്ചവടം ചെയ്യുന്നവര്‍ ഓടിക്കൂടി പെണ്‍കുട്ടിയെ രക്ഷിക്കുകയായിരുന്നു. അക്രമണത്തില്‍ കൈക്ക് പരിക്കേറ്റ് പെണ്‍കുട്ടിയെ നാദാപുരം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നേരത്തെ പ്രണയത്തിലായിരുന്ന ഇവര്‍ തമ്മില്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പെണ്‍കുട്ടി അടുത്തിടെ വിവാഹത്തില്‍ നിന്നും പിന്മാറുകയായിരുന്നു. ഇതിനെ തുടര്‍ന്നുള്ള വൈരാഗ്യമാവാം അക്രമണത്തിന് പിന്നിലെന്നാണ് സൂചന. നാദാപുരം പോലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു.