ബൈക്ക് ഇടിച്ച് പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു



 മലപ്പുറം താനൂർ

ബൈക്ക് അപകടത്തിൽ ​ഗുരുതര പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. താനൂർ ഒട്ടുംപുറം കമ്പനി പടിക്ക് സമീപം ചേക്കാലിന്റെ പുരക്കൽ മൊയ്തീൻ ബാവയുടെ മകൻ ദിറാർ (39) ആണ് മരിച്ചത്.


കഴിഞ്ഞദിവസം പുലർച്ചെ പള്ളിയിൽനിന്ന് പ്രഭാത നമസ്കാരം കഴിഞ്ഞിറങ്ങിയ ദിറാറിനെ പരപ്പനങ്ങാടി സ്വദേശികൾ ഓടിച്ച ബൈക്ക് ഇടിക്കുകയായിരുന്നു. മൽസ്യത്തൊഴിലാളിയായ ദിറാർ മൽസ്യബന്ധനത്തിന് പോവാനുള്ള തയ്യാറെടുപ്പിനിടെ വീട്ടിന് സമീപത്തെ പള്ളിയിലെത്തി പ്രഭാത നമസ്കാരം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴായിരുന്നു അപകടം.


ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ് ​ഗുരുരതര പരിക്കേറ്റ ദിറാർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരിക്കെ ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഖബറടക്കം ഇന്നു വൈകീട്ട് മുഹിയുദ്ധീൻ പള്ളി കബർസ്ഥാനിൽ.


 

Post a Comment

Previous Post Next Post