പോത്തുകല്ല് കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരണപ്പെട്ടു



മലപ്പുറം നിലമ്പൂർ പോത്തുകല്ല്  കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരണപ്പെട്ടു.

പോത്ത്കല്ല് ചെമ്പൻകൊല്ലി സ്വദേശി ജോസ് ആണ് മരിച്ചത് മൃതദേഹം നിലമ്പൂർ ഗവ: ഹോസ്പിറ്റലിൽ


പശുവിനെ മേയ്ക്കാൻ പോയപ്പോഴാണ് കാട്ടാന ആക്രമിച്ചത്.ആളെ ഉടൻ തന്നെ നിലമ്പൂർ ജില്ലാ, ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.

 ജനവാസ പ്രദേശത്തോട് ചേർന്നുനിൽക്കുന്ന വനപ്രദേശമാണിത്. ഇവിടെയാണ് രാവിലെ പശുവിനെ കെട്ടിയിരുന്നത്. വൈകുന്നേരം പശുവിനെ തിരിച്ചു കൊണ്ടുവരാൻ പോയപ്പോഴാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. വഴിയിലൂടെ പോയിരുന്ന ഒരാളാണ് ചോരയിൽ കുളിച്ചു കിടക്കുന്ന ജോസിനെ കണ്ടത്. ഉടൻ തന്നെ ഉദ്യോ​ഗസ്ഥരെ അറിയിക്കുകയായിരുന്നു. ഉദ്യോ​ഗസ്ഥരെത്തി ആശുപത്രിയിലെത്തിക്കും മുമ്പ് ജോസ് മരണത്തിന് കീഴടങ്ങുകയായിരുന്നു. മൃതേദഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. നേരത്തേയും ഇവിടെ കാട്ടാന ആക്രമണം ഉണ്ടായ പ്ര​ദേശമാണ്.

റിപ്പോർട്ട്: ശ്യം നിലമ്പൂർ- എമർജൻസി ആംബുലൻസ് സർവീസ് നിലമ്പൂർ  9946056686

Post a Comment

Previous Post Next Post