മരം മുറിക്കാൻ കയറിയ തൊഴിലാളി വൈദ്യുതാഘാതമേറ്റു മരിച്ചു



മാവേലിക്കര: മരം മുറിക്കാൻ കയറിയ തൊഴിലാളി വൈദ്യുതാഘാതമേറ്റു മരിച്ചു. ഇന്ന് രാവിലെ 11 മണിയോടെ തെക്കേക്കര പഞ്ചായത്തിലെ തടത്തിലാലാണ് അപകടം ഉണ്ടായത്. കെ.എസ്.ഇ.ബി ലൈനിന് സമീപത്തുള്ള റബ്ബർ മരത്തിന്റെ ശിഖരം മുറിക്കുന്നതിനിടെ മരത്തിലേക്ക് ചാരി വച്ചിരുന്ന ഇരുമ്പ് ഏണി തെന്നിമാറി ലൈനിന് മുകളിൽ വീഴുകയായിരുന്നു. മരം മുറിക്കാൻ കയറിയ വടക്കേ മങ്കുഴി മലയിൽ രാധാകൃഷ്ണനാണ് വൈദ്യുതാഘാതമേറ്റത്. കെ.എസ്.ഇ.ബി ജീവനക്കാർ ലൈൻ ഓഫ് ചെയ്തു ശേഷം അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രാധാകൃഷ്ണനെ നാട്ടുകാരുടെ സഹായത്തോടെ താഴെ എത്തിച്ച ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം അപകടത്തിൽ പരിക്കേറ്റ മറ്റൊരാളെ ആശുപത്രിയിൽ എത്തിച്ചു. ഇയാളുടെ പരിക്ക് ഗുരുതരമല്ല.

Post a Comment

Previous Post Next Post