ടോറസ് ലോറി ബാർബർ ഷോപ്പിലേക്ക് ഇടിച്ചുകയറി.. ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്



കോട്ടയം: ബാർബർ ഷോപ്പിലേക്ക് ടോറസ് ഇടിച്ചുകയറി അപകടം. നാട്ടകം പഞ്ചായത്ത് ഓഫീസിന് സമീപം പുതിയതായി ആരംഭിച്ച ബാർബർ ഷോപ്പിലേക്കാണ് ടോറസ് ഇടിച്ചുകയറിയത്. അപകടത്തിൽ ഡ്രൈവര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇന്ന് പുലർച്ചെ മൂന്നിനാണ് അപകടം ഉണ്ടായത്.


ബാർബർ ഷോപ്പിലും സമീപത്ത് പ്രവർത്തിക്കുന്ന ചായക്കടയിലും തുടർന്ന് ബാങ്കിന്റെ സൈഡിലും ഇടിച്ചാണ് വാഹനം നിന്നത്. ചിങ്ങവനം പൊലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതിഥി തൊഴിലാളികളുടേതാണ് ബാർബർ ഷോപ്പ്.


Post a Comment

Previous Post Next Post