എസ്കലേറ്ററിന്റെ സമീപത്തുള്ള വിടവിലൂടെ താഴെ വീണു.. ശുചീകരണ തൊഴിലാളിക്ക് ദാരുണന്ത്യം



എറണാകുളം: കളമശേരി മെഡിക്കൽ കോളജിനു സമീപത്തുള്ള കേരള സ്റ്റാർട്ടപ്പ് മിഷന്റെ കെട്ടിടത്തിൽ നിന്ന് വീണ് ശുചീകരണ തൊഴിലാളി മരിച്ചു. എസ്കലേറ്ററിന്റെ സമീപത്തുള്ള വിടവുവഴി ഗ്രൗണ്ട് ഫ്ലോറിൽ നിന്നു താഴത്തെ നിലയിലേക്ക് വീണ് ആണ് അപകടമുണ്ടായത്. ചേർത്തല വളമംഗലം സ്വദേശി മേരി (49) ആണു മരിച്ചത്.


ഇന്നു രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. സ്റ്റാർട്ട് അപ്പ് മിഷന്റെ കെട്ടിടത്തിൽ വനിതാ സ്റ്റാർട്ട് അപ്പ് സമ്മിറ്റ് നടക്കാനിരിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ടു ശുചീകരണം നടക്കവേയാണ് അപകടം ഉണ്ടായത്. ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മേരി മരിച്ചു. സംഭവസമയത്തു മേരിയുടെ കൂടെ ആറോളം വനിതാ തൊഴിലാളികൾ ഉണ്ടായിരുന്നു.

Post a Comment

Previous Post Next Post