റിയാദ് :പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശി മരിച്ചു.കണ്ണൂര്‍ മുഴക്കുന്ന് മെഹ്ഫില്‍ മന്‍സില്‍ പൊയിലന്‍ ഫസല്‍ (37) ആണ് ഇന്ന് പുലര്‍ച്ചെ ശുമൈസി ആശുപത്രിയില്‍ മരിച്ചത്.
കഴിഞ്ഞ ബുധനാഴ്ചയാണ് താമസിക്കുന്ന മുറിയിൽ പാചകത്തിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റത്.തുടർന്ന് ശുമൈസി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കുന്നുമ്മല്‍ അബ്ദുല്ലയുടെയും പൊയിലന്‍ ആയിഷയുടെയും മകനാണ്. ഭാര്യ: ആസ്യ വലിയേടത്ത്. മക്കള്‍: ആലിയ മഹവിശ് (രണ്ടാം ക്ലാസ്, മജ്‌ലിസ് ഇംഗ്ലീഷ് സ്‌കൂള്‍ ഉളിയില്‍), അസ്ബ മെഹക് (ഒരു വയസ്സ്). റിയാദില്‍ ഖബറടക്കുന്നതിന് റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ മഹ്ബൂബ് ചെറിയവളപ്പ് രംഗത്തുണ്ട്.