തൃശ്ശൂർ ഒല്ലൂർ ആനക്കല്ലിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് യുവ ഡോക്ടർമാർക്ക് പരിക്ക്. മുളംകുന്നത്തുകാവ് പൈത്തോട്ടിയിൽ വീട്ടിൽ ഡോ.അശ്വിൻ, പാലാ സ്വദേശി വരുകാണിക്കൽ വീട്ടിൽ ഡോ.അനുഷ, ഒളരിക്കര നെടുബിലി വീട്ടിൽ ഡോ.ആര്യ രമേശൻ എന്നിവർക്കാണ് പരിക്കേറ്റത്. ആനക്കല്ല് വട്ടമാവ് ജംഗ്ഷന് സമീപത്ത് വൈകീട്ട് മൂന്നരയോടെയായിരുന്നു അപകടം.