കൊല്ലം ചവറ: ശാസ്താംകോട്ട - പത്തനം തിട്ട സംസ്ഥാന പാതയില്‍ നിയന്ത്രണം വിട്ട കാര്‍ കടയില്‍ ഇടിച്ചു നിന്നു. പന്മന വടുതലയ്ക്ക് സമീപം ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ ആയിരുന്നു അപകടം.
അമിത വേഗതയിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിലിടിച്ച ശേഷം സമീപത്തെ റേഷൻ കടയുടെ ഭിത്തിയില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു.
സംഭവം കണ്ട നാട്ടുകാര്‍ വിവരം ചവറ പോലിസ് സ്റ്റേഷനില്‍ അറിയിച്ചു. ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി കാര്‍ പരിശോധിച്ചപ്പോള്‍ കാറിനുള്ളില്‍ നിന്നും മദ്യക്കുപ്പി കണ്ടെടുത്തു. കാറിലുണ്ടായിരുന്ന യുവാക്കള്‍ മദ്യലഹരിയിലായിരുന്നു എന്ന് പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് വടുതല സ്വദേശികളായ രണ്ടു പേരെ പോലിസ് കസ്റ്റഡിയിലെടുത്തു.