വയനാട് മാനന്തവാടി പള്ളിയാർക്കോവിൽ സ്നേഹ ഭവനിൽ അമൽജിത്ത് (25) നാണ് പരിക്കേറ്റത്. യുവാവ് സഞ്ചരിച്ച ബൈക്ക് ബസിനടിയിൽ പെട്ടായിരുന്നു അപകടം. കാലിന് ഗുരുതരമായി പരിക്കേറ്റ അമൽജിത്തിനെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചക്ക് ശേഷം മുന്ന് മണിയോടെയായി രുന്നു അപകടം. ഈങ്ങാപ്പുഴയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായി രുന്നു ഇദ്ദേഹം. മാനന്തവാടിയിലെ വീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം.