പാലക്കാട് മണ്ണാർക്കാട് : അട്ടപ്പാടിയിൽ ലോറി മറിഞ്ഞു. ഡ്രൈവർക്ക് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല. ഇന്ന് രാവിലെയാണ് സംഭവം. തമിഴ്നാട്ടിലേക്ക് മരംകയറ്റിപോയ ലോറിയാണ് പ്ലാമരത്ത് മറിഞ്ഞത്.
ഇന്നലെ രാത്രിയിലും ഇന്ന് പുലർച്ചെയുമായി അട്ടപ്പാടിയിൽ ശക്തമായ മഴ പെയ്തിരുന്നു. വളവ് തിരിയുന്നതിനിടെയാണ് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടത്തെ തുടർന്ന് ലോറിക്കുള്ളിൽ കുടുങ്ങിയ ഡ്രൈവറെ ഗ്ലാസ് പൊളിച്ചാണ് പുറത്തെടുത്തത്