മൂവാറ്റുപുഴയിൽ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം: ഒരാൾക്ക് പരിക്ക്


 എറണാകുളം  മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. മൂവാറ്റുപുഴ ലതാ പാലത്തിന് സമീപം വ്യാഴാഴ്ച രാത്രി 11ഓടെയാണ് അപകടമുണ്ടായത്. അപകടത്തിൽ കൊല്ലം സ്വദേശി തൊള്ളയിൽ ബിജോ (23)യ്ക്ക് സാരമായി പരിക്കേറ്റു. മൂവാറ്റുപുഴയിൽ നിന്ന് തൊടുപുഴയിലേക്ക് പോവുകയായിരുന്ന ബിജോ സഞ്ചരിച്ച കാർ തൊടുപുഴയിൽ നിന്ന് മൂവാറ്റുപുഴയിലേക്ക് വരികയായിരുന്ന പിക്കപ്പ് വാനിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ കാൽമുട്ടിന് പരിക്കേറ്റ ബിജോയെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലും തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകട കാരണം വ്യക്തമല്ല. മൂവാറ്റുപുഴ ഫയർഫോഴ്സിന്റെ  നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Post a Comment

Previous Post Next Post