തൃശ്ശൂർ ദേശീയപാതയിൽ കയ്പമംഗലം ബോർഡ് സെൻ്ററിൽ ബുള്ളറ്റും പെട്ടി ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബുള്ളറ്റ് യാത്രക്കാരന് പരിക്ക്. ഏങ്ങണ്ടിയൂർ സ്വദേശി രോഹിൻ ആണ് പരിക്കേറ്റത്, ഇയാളെ ചെന്ത്രാപ്പിന്നിയിലെ അക്ടസ് പ്രവർത്തകർ കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകീട്ട് നാല് മണിയോടെയായിരുന്നു അപകടം