വയനാട്ചുരത്തിൽ ഒമ്പതാം വളവിന് താഴെ ചരക്ക് ലോറി മറിഞ്ഞ് അപകടം



താമരശ്ശേരി ചുരത്തിൽ പാർസൽ ലോറി താഴ്ചയിലേക്ക് മറിഞ്ഞു. ചുരം ഒമ്പതാം വളവിൽ രാത്രി 11 മണിയോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറി സംരക്ഷണഭിത്തി മറികടന്ന് മരത്തിൽ ഇടിച്ച് താഴ്ചയിലേക്ക്   പതിക്കുകയായിരുന്നു. കർണാടക സ്വദേശികളായ രണ്ടുപേരാണ് ലോറിയിൽ

ഉണ്ടായിരുന്നത്. ഇവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവരെ ചുരം എൻ ആർ ഡി എഫ് വളണ്ടിയർമാർ കരക്കെത്തിച് വൈത്തിരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Post a Comment

Previous Post Next Post