കാസര്‍കോട്: തേങ്ങ പറിക്കുന്നതിനിടെ തെങ്ങില്‍ നിന്നും വീണ് തൊഴിലാളി മരിച്ചു. മധൂര്‍ ഷിറി ബാഗിലു മഞ്ചത്തടുക്ക സ്വദേശി മമ്മുവിന്റെ മകന്‍ ഇബ്രാഹീം (57) ആണ് മരിച്ചത്. മധൂരിലെ ധനഞ്ജയന്‍ എന്ന ആളുടെ പറമ്പില്‍ നിന്നും തേങ്ങ പറിക്കുന്നതിനിടെയാണ് തെങ്ങില്‍ നിന്നും വീണത്. തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.