കോഴിക്കോട് കുറ്റ്യാടി പാറക്കടവിൽ കുടുംബം സഞ്ചരിച്ച കാർ കാർ നിയന്ത്രണം വിട്ടു തലകീഴായി മറിഞ്ഞു. അഞ്ച്പേർക്ക് നിസ്സാര പരിക്ക്



കുടുംബം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ചു മറിഞ്ഞു. കുറ്റ്യാടി പാറക്കടവിൽ രാവിലെ 8.45 ഓട് കൂടിയാണ് അപകടമുണ്ടായത്. കുറ്റ്യാടി നിന്നും രണ്ടു കുട്ടികൾ ഉൾപ്പെടെ കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. രണ്ടു കുട്ടികൾ ഉൾപ്പെടെ അഞ്ച് പേരാണ് കാറിൽ ഉണ്ടായിരുന്നത്. ഇവരെ നിസ്സാര പരിക്കുകളോടെ കുറ്റ്യാടി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post