പത്തനംതിട്ട കോഴഞ്ചേരി: ഓട്ടോറിക്ഷ കെ.എസ്.ആര്‍.ടി.സി ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികില്‍സയിലായിരുന്ന ഓട്ടോ യാത്രക്കാരൻ മരിച്ചു.
മല്ലപ്പുഴശേരി പുന്നക്കാട് കര്‍ത്തവ്യം കന്നടിയില്‍ രസ്മിൻ 29) ആണ് മരിച്ചത്. പരുക്കേറ്റ ഓട്ടോ ഡ്രൈവര്‍ പുന്നക്കാട് പേരാത്രയില്‍ രതീഷ് (28) കോട്ടയം മെഡിക്കല്‍ കോളജില്‍ ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്.
പത്തനംതിട്ട-തിരുവല്ല സംസ്ഥാന പാതയില്‍ തെക്കേമലക്കും കോഴഞ്ചേരി പഞ്ചായത്ത് സ്റ്റേഡിയത്തിനും മധ്യേ തിങ്കളാഴ്ച വൈകിട്ട് ആറേ മുക്കാലോടെയാണ് അപകടം.ആലപ്പുഴയില്‍ നിന്നും തെങ്കാശിയിലേക്ക് പോകുകയായിരുന്ന ബസിലേക്ക് തെക്കേമല ഭാഗത്തു നിന്നും വന്ന വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടയില്‍ അമിത വേഗത്തില്‍ എത്തിയ ഓട്ടോ ഇടിക്കുകയായിരുന്നുവെന്ന് പറയുന്നു