മീനങ്ങാടി യിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്ക്



വയനാട്   മീനങ്ങാടി: മീനങ്ങാടി അമ്പലപ്പടിക്ക് സമീപം ബത്തേരി ഭാഗത്തേക്ക് പോവുകയായിരുന്ന റിറ്റ്സ് കാറും കൽപ്പറ്റ ഭാഗത്തേക്ക് പോവുകയായിരുന്ന ടവേരയുമാണ് കൂട്ടിയിടിച്ചത്.ഇന്ന് വൈകുന്നേരം 3 മണിയോടെയാണ് അപകടം.റിറ്റ്സ് കാറിലുണ്ടായിരുന്ന അരിമുള,മേപ്പേരിക്കുന്ന് സ്വദേശികളായ നാല് പേർക്കും, ടവേരയിലുണ്ടായിരുന്ന പേരാമ്പ്ര സ്വദേശിയായ ഒരാൾക്കുമാണ് പരിക്കേറ്റത്.ഇയാൾ മീനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലും,മറ്റ് നാല് പേർ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലുമാണ് ചികിൽസയിലുള്ളത്.ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭ്യമായ വിവരം.

അപകടങ്ങളിൽ പെടുന്നവരെ എത്രയും പെട്ടൊന്ന് ഹോസ്പിറ്റലിൽ എത്തിക്കുന്നതിന് മാനന്തവാടി യുടെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഫ്രീ സർവീസുമായി ആക്‌സിഡന്റ് റെസ്ക്യൂ 24×7 മാനന്തവാടി ആംബുലൻസ് സർവീസ് 8606295100

Post a Comment

Previous Post Next Post