കോഴിക്കോട് കൊയിലാണ്ടി അരിക്കുളം: അരിക്കുളത്ത് ബസ് ഇടിച്ച് വൈദ്യുത
പോസ്റ്റ് തകർന്നു. ചങ്ങരംവള്ളി തണ്ടയിൽ
താഴെ പെട്രോൾ പമ്പിന് സമീപമായിരുന്നു
അപകടം.
കൊയിലാണ്ടിയിൽ നിന്നും
പേരാമ്പ്രയിലേക്ക് പോകുകയായിരുന്ന
ഫായിസ് എന്ന ബസ് 11 കെ.വി പോസ്റ്റിൽ
ഇടിക്കുകയായിരുന്നു. രാവിലെ
പതിനൊന്നരയോടെയായിരുന്നു സംഭവം.
അപകടത്തിൽ യാത്രക്കാർക്ക് പരിക്കില്ല.
അപകടത്തെ തുടർന്ന് പ്രദേശത്തെ
വൈദ്യുതി വിതരണം തടസപ്പെട്ടു.
തണ്ടയിൽതാഴെ, തിരുവങ്ങായൂർ,
ഏക്കാട്ടൂർ, ചാലിൽ പള്ളി, കുഞ്ഞാലിമുക്ക്,
എ.കെ.ജി സെന്റർ എന്നീ ആറ്
ട്രാൻസ്ഫോമറുകളിൽ
വൈദ്യുതി
വിതരണം തടസപ്പെട്ടെന്ന് കെ.എസ്.ഇ.ബി
അറിയിച്ചു. കെ.എസ്.ഇ.ബി അധികൃതർ
സ്ഥലത്തെത്തി തകരാർ പരിഹരിക്കാനുള്ള
നടപടികൾ പുരോഗമിക്കുകയാണ്.
റിപ്പോർട്ട് :