കോട്ടയം കുറുപ്പന്തറ: കൂട്ടുകാരുമൊത്ത് റെയില്‍വേ ട്രാക്കിലൂടെ നടന്നു പോകുകയായിരുന്ന യുവാവ് ട്രെയില്‍ തട്ടി മരിച്ചു.
ഇരവിമംഗലം ലക്ഷം വീട് കോളനി കാരുവേലി പറമ്ബില്‍ അഭിജിത് (28) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 7 മണിയോടെ കുറുപ്പന്തറയ്ക്കും കടുത്തുരുത്തിയ്ക്കും ഇടയിലുള്ള മള്ളിയൂര്‍ റോഡിലെ ഓവര്‍ ബ്രിഡ്ജിന് സമീപമാണ് അപകടം.
കൂട്ടുകാരുമൊത്ത് ഇരവിമംഗലത്ത് നിന്ന് ട്രാക്കിലൂടെ കുറുപ്പന്തറ ഭാഗത്തേക്ക് പോകുന്നതിനിടയില്‍ അഭിജിത്തിനെ ട്രെയിൻ തട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അഭിജിത്തിനെ കടുത്തുരുത്തി പോലീസും, ഫയര്‍ ഫോഴ്സും ചേര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: അശ്വതി. മകൻ: അഭിലാഷ്. അച്ഛൻ : ബേബി. അമ്മ: മിനി. സഹോദരി: അഞ്ജു.