ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് വീടിന്റെ ചുറ്റുമതിലും ഗേറ്റും തകര്‍ത്തു, ലോറിക്കടിയില്‍പ്പെട്ട് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

 


തിരുവനന്തപുരം  കുളത്തൂര്‍: കഴക്കൂട്ടം - മുട്ടത്തറ സ്വീവേജ് പദ്ധതിയുടെ ഭാഗമായി റോഡ് കുഴിച്ച്‌ പൈപ്പുകള്‍ സ്ഥാപിക്കുന്നിടത്ത് ലോഡുമായി വന്ന ടിപ്പര്‍ ലോറി നിയന്ത്രണം തെറ്റി സമീപത്തെ വീടിന്റെ ചുറ്റുമതിലും ഗേറ്റും തകര്‍ത്തു.

ഗേറ്റിന് സമീപം കോമ്ബൗണ്ടിനുള്ളില്‍ നിന്നിരുന്ന വീട്ടമ്മയ്ക്ക് ലോറിക്കടിയില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റു.ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം. വീട്ടമ്മയുടെ തലയ്ക്കും നെഞ്ചിനും കാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റു. കുളത്തൂര്‍ ശ്രീനാരായണ ലൈബ്രറിക്ക് സമീപം ചടയൻവിളാകത്ത് വീട്ടില്‍ പരേതനായ ഗോപാലകൃഷ്‌ണന്റെ ഭാര്യ രമാദേവിക്കാണ്(60) പരിക്കേറ്റത്.


അപകടസമയത്ത് ഗേറ്റിന് സമീപം നിന്ന ഇവര്‍ ലോറിക്കടിയില്‍പ്പെടുകയായിരിക്കുന്നു.ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ ഓടിക്കൂടിയ നാട്ടുകാരും തുമ്ബ പൊലീസുമാണ് വീട്ടമ്മയെ ലോറിക്കടിയില്‍ നിന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്.റോഡ് വെട്ടിപ്പൊളിച്ച്‌ പൈപ്പിട്ട ഭാഗത്ത് റോഡ് പണിക്കുള്ള ചല്ലിയുമായി എത്തിയ ടിപ്പര്‍ ലോറിയുടെ ഒരു വശം റോഡില്‍ പുതഞ്ഞതിനെത്തുടര്‍ന്ന് ഇടതുവശത്തേക്ക് ചരിഞ്ഞായിരുന്നു അപകടം.

Post a Comment

Previous Post Next Post