തൃശ്ശൂർ പട്ടിക്കാട്. വഴുക്കുംപാറ മേൽപ്പാതയിൽ ടിപ്പറിന് പുറകിൽ നെല്ല് കയറ്റിവന്ന് മിനിലോറി ഇടിച്ച് അപകടം. ഇന്ന് ഉച്ചയ്ക്ക്
12നാണ് അപകടം ഉണ്ടായത്. മേൽപ്പാതയിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയ ഭാഗത്തായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ മിനി ലോറിയിൽ നിന്നും നെല്ല് നിറച്ച് ചാക്കുകൾ റോഡിൽ വീണത് ഗതാഗതക്കുരുക്കിന് കാരണമായി.
സമീപ ദിവസങ്ങളിൽ വഴക്കുംപാറയിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയ ഭാഗത്ത് നിരവധി അപകടങ്ങളാണ് ഉണ്ടായത്. ഇത് വലിയ
ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്. എത്രയും വേഗം പ്രദേശത്തെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ആറുവരിയിലൂടെയുള്ള ഗതാഗതം പുനസ്ഥാപിക്കണമെന്നതാണ് യാത്രക്കാരുടെ ആവശ്യം.