പനയിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം



കോഴിക്കോട്: നരിക്കുനിയിൽ പനയിൽ നിന്നും വീണ് യുവാവ് മരിച്ചു. നെടിയനാട് പുതിയേടത്ത് കീരികണ്ടി പുറായിൽ കെ ടി സുർജിത്താണ് (38) മരിച്ചത്. പനയിൽ നിന്നും വീണ് പരുക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു സുര്‍ജിത്ത്. അതിനിടെയാണ് മരണം സംഭവിച്ചത്. ഭാര്യ: സൗമ്യ. മക്കൾ: അമൽജിത്ത്, അവന്തിക.

Post a Comment

Previous Post Next Post