തിരുവനന്തപുരം വെള്ളയമ്ബലത്ത് ഓടിക്കൊണ്ടിരുന്ന പൊലീസ് വാഹനത്തിന് തീ പിടിച്ചു, ആളപായമില്ല



തിരുവനന്തപുരം;; വെള്ളയമ്ബലത്ത് ഓടിക്കൊണ്ടിരുന്ന പൊലീസ് വാഹനത്തിന് തീ പിടിച്ചു,. നിലവില്‍ ആര്‍ക്കും പരിക്കില്ല.

ഫയര്‍ഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി തീയണച്ചു. വാഹനം പൂര്‍ണമായി കത്തി നശിച്ചു.


സംസ്ഥാന സ്പെഷല്‍ ബ്രാഞ്ച് ഡെപ്യൂട്ടി കമ്മാന്റന്റ് സുജിത്തിന്റെ ഔദ്യോഗിക വാഹനമാണ് കത്തിയത്. അപകടം നടക്കുമ്ബോള്‍ ഡ്രൈവര്‍ മാത്രമാണ് കാറിലുണ്ടായിരുന്നത്. മ്യൂസിയം ഭാഗത്ത് നിന്ന് സിഗ്നല്‍ കടന്ന് കവടിയാര്‍ ഭാഗത്തേക്ക് തിരിയുന്ന സ്ഥലത്ത് എത്തിയപ്പോഴാണ് കാറിന്റെ മുൻഭാഗത്ത് തീ ഉയര്‍ന്നത്. പിന്നാലെ കാര്‍ നിര്‍ത്തി ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. അധികം വൈകാതെ തീ ആളിക്കത്തി. വാഹനം ഏറെക്കുറെ പൂര്‍ണമായും കത്തി നശിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ ഫോഴ്സാണ് തീയണച്ചത്.

Post a Comment

Previous Post Next Post