എറണാകുളം മൂവാറ്റുപുഴ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിയിരുന്ന മൂവാറ്റുപുഴ സ്വദേശിയായ യുവാവ് മരിച്ചു. കരിമക്കാട്ട് മുഹമ്മദ് ആഷിക് (26) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച (15) കോട്ടയത്ത് ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് 9.30ഓടെയാണ് മരിച്ചത്. വാഹനകച്ചവടം നടത്തി വരികയായിരുന്ന ആഷിക് സഞ്ചരിച്ച ടോറസ് ലോറി വെള്ളിയാഴ്ച പുലർച്ചെ 3ഓടെ നാട്ടകത്ത് കടയിലേയ്ക്ക് ഇടിച്ച് കയറുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം
മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും സംസ്കാരം ഇന്ന് 5ന് മൂവാറ്റുപുഴ സെൻട്രൽ ജുമാ മസ്ജിദിൽ. പിതാവ്: കരീം. മാതാവ്: ഷഫീല. ഭാര്യ: ഇർഫാന. സഹോദരങ്ങൾ: അഫാലിക്, ആയിഷ.