ഇടുക്കി: വണ്ടൻമേട് ചേറ്റുകുഴി സ്വദേശികളായ ദമ്ബതികളുടെ മൂന്നുവയസ്സ് പ്രായമുള്ള മകളുടെ അന്നനാളത്തിന് മുകളിലാണ് കഴിഞ്ഞ ദിവസം ലോക്കറ്റ് കുടുങ്ങിയത്.
ബാഗിന്റെ സിബ്ബിലെ ലോക്കറ്റ് എടുത്ത് കുട്ടി കളിക്കുന്നതിനിടെ അബദ്ധത്തില്‍ വിഴുങ്ങുകയായിരുന്നു. ഉടൻതന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കി.
തുടര്‍ന്ന് കുട്ടിയെ പാല മാര്‍ സ്ലീവാ മെഡിസിറ്റി ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലര്‍ച്ചെയോടെ വിദഗ്‌ദ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ലോക്കറ്റ് പുറത്തെടുത്തു. സുഖം പ്രാപിച്ച കുഞ്ഞ് ആശുപത്രി വിട്ടു.