തിരുവല്ല - കായംകുളം സംസ്ഥാന പാതയില്‍ കാവും ഭാഗത്ത് കാറും സ്കൂട്ടറും തമ്മിലിടിച്ചു ഉണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് പരുക്ക്.
ശനിയാഴ്ച രാത്രി എട്ടേകാലോടെ ആയിരുന്നു അപകടം. സ്കൂട്ടര്‍ യാത്രക്കാരനായിരുന്നു മേപ്രാല്‍ സ്വദേശി എബിസനാണ് പരുക്കേറ്റത്. എടത്വ പാണ്ടങ്കേരി സ്വദേശിയായ രാജേഷ് ഓടിച്ചിരുന്ന കാറാണ് അപകടത്തിന് ഇടയാക്കിയത്.
തിരുവല്ല ഭാഗത്തുനിന്നും എത്തിയ കാര്‍ മുമ്ബില്‍ പോയിരുന്ന എബിസണ്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നിര്‍ത്താതെ പോയ കാര്‍ എതിര്‍ ദിശയില്‍ നിന്ന് വന്ന കാറില്‍ ഇടിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ തിരുവല്ല പോലീസ് രാജേഷിനെ കസ്റ്റഡിയില്‍ എടുത്തു. അപകടത്തില്‍ പരിക്കേറ്റ എബിസനെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു