സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ നീന്തുന്നതിനിടെ വിദ്യാർഥിയെ കാണാതായി



കോഴിക്കോട്: പൂനൂർ പുഴയിൽ നീന്തുന്നതിനിടെ വിദ്യാർഥിയെ കാണാതായി. കക്കോടി പുവ്വത്തൂർ പാലന്നുകണ്ടിയിൽ സരസന്റെ മകൻ കാർത്തിക്കിനെയാണു (14) കാണാതായത്. പുവ്വത്തൂർ ഭാഗത്തുവച്ചാണു സംഭവം. സുഹൃത്തുക്കളായ നാലു പേർക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു കാർത്തിക്. വെള്ളിമാടുകുന്നിൽ നിന്നെത്തിയ അഗ്നിരക്ഷാ സേന പുഴയിൽ തിരച്ചിൽ തുടങ്ങി. പറമ്പിൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ് കാർത്തിക്

Post a Comment

Previous Post Next Post