പാലക്കാട്: കണ്ടെയ്നർ ലോറിയിടിച്ച് ബൈക്ക് യാത്രികയ്ക്ക് ദാരുണാന്ത്യം. മനിശ്ശേരി സ്വദേശി അമൃതയാണ് മരിച്ചത്. ഭർത്താവിനൊപ്പം ഒരു ഇൻ്റർവ്യൂ കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം. ബൈക്ക് ലോറിയിൽ തട്ടി അമൃത ലോറിയുടെ അടിയിലേക്ക് വീഴുകയായിരുന്നു. ഇവരുടെ ശരീരത്തിലൂടെ ടയർ കയറിയിറങ്ങി. ഇതറിയാതെ കണ്ടെയ്നർ ഡ്രൈവർ മുന്നോട്ട് പോയി. പിന്നീട് പൊലീസ് പിന്തുടർന്ന് ഡ്രൈവറെ പിടികൂടി.