മത്സ്യബന്ധനത്തിനിടെ കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

 


തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. പൂവാര്‍ പൊഴിയൂര്‍ സ്വദേശി അരുള്‍ ദാസ് (60) ആണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിയോടെയാണ് സംഭവം. വിഴിഞ്ഞത്ത് നിന്ന് കട്ടമരത്തില്‍ ഒറ്റയ്ക്ക് മത്സ്യബന്ധനത്തിന് പോയ അരുള്‍ ദാസ് ഐ.ബിക് സമീപം കടലില്‍ വെച്ച് അപകടത്തില്‍ പെടുകയായിരുന്നു.

അതേസമയം മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞു. ഇന്ന് രാവിലെയാണ് സംഭവം. ശക്തമായ തിരയില്‍പ്പെട്ട് തകര്‍ന്ന വള്ളത്തില്‍ മുഖമിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റു. തിരയില്‍പ്പെട്ട് കുതിച്ചുപൊങ്ങിയ വള്ളം താഴേക്ക് പതിക്കുകയും മുന്‍ഭാഗം രണ്ടായി പിളരുകയുമായിരുന്നു. ബോട്ടില്‍ മൂന്ന് പേരാണ് ഉണ്ടായിരുന്നത്. മത്സ്യത്തൊഴിലാളിയായ മനോജിനാണ് പരിക്കേറ്റത്

Post a Comment

Previous Post Next Post