ചെർപ്പുളശ്ശേരി : വെള്ളിനേഴി എർളയത്ത് ലത (60) തൃശൂർ മെഡിക്കൽ കോളേജിൽ മരണപ്പെട്ടു. ഓണത്തിനുമുമ്പ് വീട്ടിൽ സ്ഥിരമായി കൂട്ടിനുള്ള തെരുവ് നായയും പൂച്ചയും തമ്മിലുള്ള കടിപിടിക്കിടെ ഇടപെട്ട ഇവർക്ക് മൂക്കിൽ നഖംകൊണ്ടുള്ള മുറിവേറ്റിരുന്നു, എന്നാൽ ഇവർ പേവിഷബാധ പ്രതിരോധ ചികിത്സയൊന്നും എടുത്തിരുന്നില്ല. തുടർന്ന് രോഗലക്ഷണങ്ങൾ കണ്ടതോടെ മെഡിക്കൽ കോളേജിൽ പ്രവേശിക്കപ്പെടുകയായിരുന്നു.
വെള്ളിനേഴി മെഡിക്കൽ ഓഫീസർ ഡോ: നവ്യ, ഹെൽത്ത് ഇൻസ്പെക്ടർ യു വിശ്വനാഥൻ, പി എച്ച് എൻ ജയലളിത എന്നിവർ സ്ഥലം സന്ദർശിച്ച് പ്രതിരോധ നടപടികൾ സ്വീകരിച്ചു തിങ്കളാഴ്ച മുതൽ പ്രദേശത്തെ വളർത്തുനായകൾക്കും കന്നുകാലികൾക്കും മൃഗസംരക്ഷണ വകുപ്പ് പേവിഷത്തിനെതിരെയുള്ള പ്രതിരോധ കുത്തിവെപ്പ് നൽകും.