കണ്ണൂർ പെരുമ്ബടവ്: മാതമംഗലത്ത് ഇന്നലെ വൈകുന്നേരം ഓട്ടോ നിയന്ത്രണംവിട്ടുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്ക്.
കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സ കഴിഞ്ഞ് ചിറ്റാരിക്കാലിലേക്ക് മടങ്ങവെയാണ് മാതമംഗലത്ത് വച്ച് അപകടത്തില്‍പ്പെട്ടത്. കെഎല്‍ 13 എഎച്ച് 8838 ഓട്ടോ ടാക്സിയാണ് നിയന്ത്രണം വിട്ടത്.
ചിറ്റാരിക്കാല്‍ മണ്ഡപം സ്വദേശികളായ ഗൗരിക്കുട്ടി (75), മകൻ രഘു (54), രഘുവിന്‍റെ ഭാര്യ പുഷ്പ (51) എന്നിവര്‍ക്കാണു പരിക്കേറ്റത്. ഇവരെ കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.