മംഗളൂരു: പുത്തൂര്‍ കെയ്യൂരില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് അഞ്ചുവയസുകാരന്‍ മരിച്ചു. കെയ്യൂരിലെ ഹാരിസ് ദാരിമിയുടെ മകനും കര്‍ണാടക പബ്ലിക് സ്‌കൂളിലെ യു.കെ.ജി വിദ്യാര്‍ഥിയുമായ മുഹമ്മദ് ആദില്‍ (5) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് സ്‌കൂളിന് സമീപം റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് ആദില്‍ അപകടത്തില്‍പ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ആദിലിനെ ആദ്യം പുത്തൂരിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അത്യാസന്ന നിലയിലായതിനാല്‍ മംഗളൂരു ആസ്പത്രിയിലേക്ക് മാറ്റിയിരുന്നു. പിന്നീടാണ് മരണം സംഭവിച്ചത്.