മരത്തില്‍നിന്ന് വീണ് യുവാവ് മരിച്ചു



 കാസർകോട്  രാജപുരം: മരത്തില്‍നിന്നും കാല്‍ വഴുതി വീണ് യുവാവ് മരിച്ചു. ബളാല്‍ പാലച്ചുരംതട്ടിലെ സി. ബാബു (36) ആണ് മരിച്ചത്.

ഇന്നലെ രാവിലെ 8.30ഓടെ ബളാലിലെ മേലത്ത് മാധവന്‍ നയരുടെ അത്തിമരത്തിന്റെ മരത്തിന്‍റെ കമ്ബ് ഇറക്കുന്നതിനിടയിലായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്നവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശ്രീധരന്‍- അമ്മിണി ദമ്ബതികളുടെ മകനാണ്. ഭാര്യ: അമ്ബിളി. മകള്‍: ലാവണ്യ. സഹോദരങ്ങള്‍: ഗോപാലകൃഷ്ണന്‍, രാജന്‍, രവി, ശശി, പുഷ്പ.

Post a Comment

Previous Post Next Post