കോഴിക്കോട്: കോടഞ്ചേരിയില്‍ ആറുദിവസം മുന്‍പ് കാണാതായ ആളെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാറേപ്പറമ്പില്‍ ഭാസ്‌കരനെ(48) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മേക്കോഞ്ഞി കോളനിയോട് ചേര്‍ന്നുള്ള തോട്ടില്‍ ഇന്ന് വൈകിട്ട് അഞ്ചിനാണ് ഭാസ്‌കരനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കോടഞ്ചേരി പൊലീസും നാട്ടുകാരും കഴിഞ്ഞ ദിവസം സമീപ പ്രദേശങ്ങളില്‍ ഭാസ്‌കരന് വേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
ഭാസ്‌കരന്റെ മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിമോർച്ചറിയിലേക്ക് മാറ്റി.