തോട്ടപ്പടിയിൽ ബൈക്ക് അപകടം യുവാവ് മരിച്ചു.




 തൃശ്ശൂർ തോട്ടപ്പടിക്കും ആറാംകല്ലിനും ഇടയിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ പാണഞ്ചേരി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് താറ്റാട്ട് വീട്ടിൽ ശിവശങ്കരൻ (രാജപ്പൻ) മകൻ വിഷ്ണു മരിച്ചു.   . തൃശ്ശൂർ ഭാഗത്ത് നിന്നും പട്ടിക്കാട് ദിശയിലേക്ക് വരുമ്പോൾ തോട്ടപ്പടി പാലം തീരുന്ന ഭാഗത്താണ് അപകടം സംഭവിച്ചത്.

ബുധനാഴ്ച രാത്രി 10 മണിയോടെ മണ്ണുത്തിയിൽ നിന്നും പാണഞ്ചേരിക്ക് വരുന്ന വഴിയാണ് അപകടം ഉണ്ടായത്. അപകട കാരണം വ്യക്തമല്ല. സ്പീഡ് ട്രാക്കിനോട് ചേർന്നുള്ള കോൺക്രീറ്റ് ഡിവൈഡറിൽ തലയിടിച്ചാണ് മരണം സംഭവിച്ചിട്ടുള്ളത്. തലയിൽ ആഴത്തിലുള്ള മുറിവ് ഉണ്ട്. മണ്ണുത്തി പോലീസും ദേശീയപാത അതോറിറ്റി റിക്കവറി വിങും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു


.

Post a Comment

Previous Post Next Post