തൃശ്ശൂർ മണ്ണുത്തി. ദേശീയപാതയിൽ വെട്ടിക്കലിൽ ബൈക്കിടിച്ച് കാൽനടയാത്രക്കാരിക്ക് പരിക്കേറ്റു. ഉച്ചയ്ക്ക് 12 മണിയോടെ പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് അപകടം ഉണ്ടായത്. ദേശീയപാത മുറിച്ച് കടക്കുകയായിരുന്ന 60 വയസ്സോളം പ്രായമുള്ള സ്ത്രീയെ തൃശൂർ ഭാഗത്ത് നിന്നും വന്നിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഇവരെ തൃശ്ശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞദിവസം ചുവന്നമണ്ണിൽ ദേശീയപാത മുറിച്ചു കിടക്കുകയായിരുന്ന ഇരുചക്ര വാഹന യാത്രക്കാരനും,
കാൽനടയാത്രക്കാരിയും അപകടത്തിൽപ്പെട്ടിരുന്നു. ഇതിൽ ഇരുചക്രവാഹന യാത്രക്കാരൻ മരണപ്പെടുകയും ചെയ്തു. സമാനമായ നിരവധി അപകടങ്ങൾ മണ്ണുത്തിക്കും വടക്കഞ്ചേരിക്കും ഇടയിൽ പല ഭാഗത്തും നടന്നിട്ടും ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ ഇക്കാര്യത്തിൽ വേണ്ട ഇടപെടലുകൾ നടത്തുന്നില്ല. മണ്ണുത്തി വടക്കുഞ്ചേരി ദേശീയപാതയിൽ കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും റോഡ് മുറിച്ച് കിടക്കുന്നതിനുള്ള സുരക്ഷിതമായ സംവിധാനങ്ങൾ നടപ്പാക്കണം എന്നതാണ് ഇപ്പോൾ നാട്ടുകാരുടെ ആവശ്യം.