കുതിരാൻ തുരങ്കത്തിൽ വാഹനാപകടം .രണ്ട് പേർക്ക് പരിക്ക്



തൃശ്ശൂർ   ഭാഗത്തേക്ക് പോകുന്ന തുരങ്കത്തിന്റെ ഉള്ളിൽ പടിഞ്ഞാറു ഭാഗത്താണ് അപകടം നടന്നത്. മഴ വന്ന് സൈഡിൽ നിർത്തിയിട്ട രണ്ട് ഇരുചക്ര വാഹനങ്ങളിലും തമിഴ്നാട് നിന്നും വന്ന ടെമ്പോ വാൻ ഇടിച്ചു കയറുകയായിരുന്നു. സ്കൂട്ടറിലും ബൈക്കിലുമാണ് ഇടിച്ചത്. ഇതിലുണ്ടായിരുന്ന രണ്ടു പേർക്ക് പരിക്കു പറ്റി. പരിക്കേറ്റ വരെ പീച്ചി ആംബുലൻസ് പ്രവർത്തകർ ഹോസ്പിറ്റലിലേക്ക് മാറ്റി . ഹൈവേ എമർജൻസി ടീമും പോലീസും എത്തി വേണ്ട നടപടികൾ സ്വീകരിച്ചു.



Post a Comment

Previous Post Next Post