വഴിയരികില്‍ ഉറങ്ങിക്കിടന്ന അമ്മയും മകളും വാഹനം കയറി മരിച്ചു.പതിനേഴും ആറും വയസുള്ള രണ്ട് കുട്ടികളടക്കം അഞ്ച് പേര്‍ക്ക് പരിക്ക്

  


ന്യൂഡല്‍ഹി: വഴിയരികില്‍ ഉറങ്ങിക്കിടക്കുമ്ബോള്‍ വാഹനം കയറി അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം. വടക്കന്‍ ഡല്‍ഹിയിലെ മജ്‌നു കാ ടിലയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.

ജ്യോതി (33), നാലു വയസുകാരിയായ മകള്‍ എന്നിവരാണ് മരിച്ചത്. 


സംഭവത്തില്‍ സുഭാഷ് (30), പതിനേഴും ആറും വയസുള്ള രണ്ട് കുട്ടികള്‍ എന്നിവരടക്കം അഞ്ച് പേര്‍ക്ക് പരിക്കേറ്റുവെന്നും റിപ്പോര്‍ട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 


ടാറ്റാ എയ്‌സ് മിനി ടെംമ്ബോയാണ് ഇടിച്ചത്. ഡ്രൈവര്‍ ദിനേശ് റായിയെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.

Post a Comment

Previous Post Next Post