ചാലിശ്ശേരി ഇരുചക്ര വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു വയോധികൻ മരിച്ചു. കോതച്ചിറ മാളിയേക്കൽ മൊയ്തുട്ടി (63) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെ ആലിക്കരയിൽ വച്ചായിരുന്നു അപകടം. മൊയ്തൂട്ടി സഞ്ചരിച്ച സ്കൂട്ടി വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പിതാവ് : വീരാൻ. ഭാര്യ : സുഹറ. മക്കൾ : ഫസീല ,ശഫ്ന .മരുമകൻ: ഷെഫീക്ക് .