ബെംഗളൂരു: ബെംഗളൂരു - മംഗളൂരു ഹൈവേയിൽ സ്വിഫ്റ്റ് കാറും കർണാടക ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. ബെംഗളൂരു സ്വദേശികളായ നമിത, വൻഷികൃഷ്ണ, രാജസ്ഥാൻ സ്വദേശികളായ പങ്കജ് ശർമ, ധാർവാഡ് സ്വദേശി ബി. രഘുനാഥ് എന്നിവരാണ് മരിച്ചത്. അമിത വേഗത്തിലെത്തിയ സ്വിഫ്റ്റ് കാർ നിയന്ത്രണം വിട്ട് മുമ്പിലുണ്ടായിരുന്ന കെഎസ്ആർടിസി ബസിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ കാറിലുണ്ടായിരുന്ന നാല് പേർ മരിക്കുകയും കാർ പൂർണമായും തകരുകയും ചെയ്തു. ബേലൂർ പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. ബസിലെ യാത്രക്കാരെല്ലാം
സുരക്ഷിതരാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.