തിരുവനന്തപുരം: അട്ടക്കുളങ്ങരക്കു സമീപം ടൂറിസ്റ്റ് ബസ് ഇടിച്ച് സ്കൂട്ടര്‍ യാത്രക്കാരനായ കാസര്‍ഗോഡ് സ്വദേശി മരിച്ചു.
കാസര്‍ഗോഡ്, കളനാട് ക്വാര്‍ട്ടേഴ്സില്‍ പരേതനായ ഇസ്മായീലിന്‍റെ മകൻ ഷറൂഫ് (27) ആണ് മരിച്ചത്. കിള്ളിപ്പാലം- അട്ടക്കുളങ്ങര റോഡില്‍ രാമചന്ദ്രക്ക് സമീപം ആയിരുന്നു അപകടം. വീട് വാടകയ്ക്ക് സംഘടിപ്പിക്കാൻ കിള്ളിപ്പാലത്ത് പോയി മടങ്ങുകയായിരുന്നു.
ഇന്നലെ വൈകുന്നേരം നാലുമണിലോടെ ഷറൂഫ് സഞ്ചരിച്ച സ്ക്കൂട്ടറില്‍ അതേദിശയില്‍ നിന്നുവന്ന ടൂറിസ്റ്റ് ബസ് ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 10 വര്‍ഷത്തോളമായി തലസ്ഥാനത്തുള്ള ഷറൂഫ് ഇപ്പോള്‍ വഞ്ചിയൂരില്‍ പച്ചക്കറി വില്‍പശാലയില്‍ ജോലിചെയ്തുവരികയാണ്. സംഭവത്തെ തുടര്‍ന്ന് ടൂറിസ്റ്റ് ബസ് ഡ്രൈവറെ ഫോര്‍ട്ട് പോലീസ് കസ്റ്റഡിയിലെടുത്തു.