തെങ്ങിൽ കയറുന്നതിനിടെ കടന്നല്‍ കുത്തേറ്റു. തൊഴിലാളിക്ക് ദാരുണാന്ത്യം



കോഴിക്കോട്: കടന്നൽ കുത്തേറ്റ തെങ്ങുകയറ്റ തൊഴിലാളി മരിച്ചു. പുതുപ്പാടി കണ്ണപ്പൻകുണ്ട് സ്വദേശി സുരേന്ദ്രനാണ് (41) മരിച്ചത്. കണ്ണപ്പന്‍കുണ്ട് മട്ടിക്കുന്നില്‍ വച്ച് ബുധനാഴ്ചയാണ് സുരേന്ദ്രന് കടന്നൽ കുത്തേറ്റത്. മണാശ്ശേരി കെഎംസിടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സക്കിടെയാണ് മരണം സംഭവിച്ചത്. സംസ്കാരം ഇന്ന് വൈകുന്നേരം നാല് മണിക്ക് വീട്ടുവളപ്പിൽ നടക്കും. പിതാവ്- പരേതനായ മേലെ കീടേരി കരിയാത്തന്‍. മാതാവ്- പരേതയായ കാർത്ത്യായനി. ഭാര്യ- ശ്രീജയ. മകൻ- അർജുൻ.

Post a Comment

Previous Post Next Post