അടൂർ ഏനാത്ത് എട്ടു വയസ്സുള്ള മകനെ കൊലപ്പെടുത്തി.. പിതാവ് ജീവനൊടുക്കി



പത്തനംതിട്ട : എട്ടു വയസ്സുള്ള മകനെ കൊലപ്പെടുത്തിയശേഷം പിതാവ് ആത്മഹത്യ ചെയ്തു. അടൂർ ഏനാത്ത് തട്ടാരുപടിയിൽ ഇന്ന് രാവിലെയാണ് സംഭവം. മെൽവിൻ(8) ആണ് കൊല്ലപ്പെട്ടത്. മെൽവിനെ കൊലപ്പെടുത്തിയ ശേഷം പിതാവ് മാത്യു പി.അലക്സ്(47) ജീവനൊടുക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മാത്യുവിന്റെ ഇളയമകനാണ് രണ്ടുപേരുടെയും മൃതദേഹങ്ങള്‍ ആദ്യം കണ്ടത്. ഇതോടെ ബഹളംവെച്ച് മറ്റുള്ളവരെ വിവരമറിയിക്കുകയായിരുന്നു.


മാത്യുവും മക്കളും മാത്രമാണ് ഇവിടെ താമസിക്കുന്നത്. അടൂര്‍ വടക്കടത്തുകാവ് നടക്കാവ് സ്വദേശിയായ മാത്യു ഭാര്യയുമായി പിണങ്ങിക്കഴിയുകയാണെന്നാണ് വിവരം. വീടിന്റെ സ്വീകരണമുറിയിലാണ് മാത്യുവിനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടത്. മകന്റെ മൃതദേഹം കട്ടിലിലായിരുന്നു. പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്.

Post a Comment

Previous Post Next Post