മുക്കാളി ദേശീയ പാതയിൽ ബസ്സുകൾ കൂട്ടി ഇടിച്ച് പത്ത് പേർക്ക് പരിക്ക്.



കോഴിക്കോട് വടകര അഴിയൂർ:  ഇന്ന് രാവിലെ ഒമ്പത് മണിയോടെ മുക്കാളി ദേശീയ പാതയിൽ ബസ്സപകടത്തിൽ പത്ത് പേർക്ക് പരിക്ക്.  പരിക്കേറ്റവരെ വടകര വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

അപകടത്തിൽ കെ. എസ്.ആർ ടി സി ബസ്സിന്റെ മുൻ ഭാഗവും സ്വകാര്യ ബസ്സിന്റെ പിൻ ഭാഗവും തകർന്നു.

ഇരു ബസ്സും കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്നു..



Post a Comment

Previous Post Next Post