കണ്ണൂരില്‍ ബൈക്കിടിച്ച്‌ കാല്‍നടയാത്രികന്‍ മരിച്ചു





കണ്ണൂര്‍ | മട്ടന്നൂരിന് സമീപം പാലോട്ടുപള്ളിയില്‍ ബൈക്കിടിച്ച്‌ കാല്‍നടയാത്രക്കാരന്‍ മരിച്ചു. കാവുമ്ബടി അക്കരമ്മല്‍ ഞാലില്‍ മൊയ്തീന്‍ (72) ആണ് മരിച്ചത്.

തിങ്കളാഴ്ച വൈകീട്ട് മൂന്നോടെയായിരുന്നു അപകടം. ഗുരുതര പരുക്കേറ്റ ഇദ്ദേഹത്തെ ഉടന്‍ തന്നെ കണ്ണൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍.


ഭാര്യ: ഖദീജ. മക്കള്‍: റഫീഖ്, നൗഷാദ്, മുനീര്‍, ഹനീഫ, മുഹമ്മദ്, ശിഹാബ്.

Post a Comment

Previous Post Next Post