ഉരുട്ടിക്കളിച്ച ടയര്‍ ദേഹത്ത് തട്ടിയതിന് ആറാംക്ലാസുകാരന് ക്രൂരമര്‍ദനം; പ്രതി പോലീസ്പിടിയില്‍

 




മലപ്പുറം: കൊണ്ടോട്ടി പള്ളിക്കൽ അമ്പലവളവിൽ ആറാംക്ലാസുകാരനെ ക്രൂരമായി മര്‍ദിച്ച കേസിലെ പ്രതി പിടിയില്‍. ഉത്തര്‍പ്രദേശ് സ്വദേശി അന്‍സാരിയാണ് തേഞ്ഞിപ്പാലം പൊലീസിന്റെ പിടിയിലായത്.

കുട്ടി ഉരുട്ടിക്കളിച്ച ടയര്‍ ദേഹത്ത് തട്ടിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ കുട്ടി ആശുപത്രിയിലാണ്. 


സെപ്റ്റംബര്‍ ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം.ടയര്‍ ഉരുട്ടിക്കളിക്കുന്നതിനിടെ ഇതരസംസ്ഥാന തൊഴിലാളിയുടെ മേല്‍ തട്ടിയതിനെ തുടര്‍ന്ന്‌ഇയാള്‍ കുട്ടിയെ ക്രുരമായി മര്‍ദിക്കുകയായിരുന്നു. ചുവരില്‍ കഴുത്ത് കുത്തിപ്പിടിച്ച്‌ മര്‍ദിച്ചതായി കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ഇതരസംസ്ഥാന തൊഴിലാളികള്‍ കൂടുതലായി താമസിക്കുന്ന പ്രദേശത്ത് കുടുംബം വാടകയ്ക്കാണ് താമസിക്കുന്നത്.

കഴുത്തിന് കലശലായ വേദനയുണ്ടായതിനെ തുടര്‍ന്ന് ഫറോക്കിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Post a Comment

Previous Post Next Post