കാസർകോട് ഉപ്പള: ഡൽഹി സ്വദേശിയും ഉപ്പള മണിമുണ്ടയിലെ താമസക്കാരനുമായ യുവാവിന്‍റെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടത്തി. ഡൽഹി സുഭാഷ് നഗർ സ്വദേശിയായ മുകേഷിന്‍റെ (27) മൃതദേഹമാണ് ഉപ്പളയിലെ റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത്. ഒരു വർഷമായി മണിമുണ്ടയിലെ സുഹൃത്തിനോടെപ്പമായിരുന്നു മുകേഷ് താമസിച്ചിരുന്നത്. ഇലക്ട്രീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു മുകേഷ്. രാത്രി റൂമിൽ നിന്ന് പുറത്ത് പോയ മുകേഷ് തിരിച്ചുവരാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.വിവരമറിഞ്ഞ് ബന്ധുക്കൾ ദില്ലിയിൽ നിന്ന് കാസർകോട് എത്തി.മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.പൊലീസ് അസ്വഭാവിക മരണത്തിന് കേസ്സെടുത്തിട്ടുണ്ട്. രാജു ദേവ് – ചന്ദാദേവി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ; രാകേഷ്, രാഹുൽ, പ്രിൻസ്