എറണാകുളം മൂവാറ്റുപുഴ : പുല്ലുവഴിയിലുണ്ടായ
വാഹനാപകടം മൂവാറ്റുപുഴ സ്വദേശി മരിച്ചു. ഉല്ലാപ്പിള്ളി പടിഞ്ഞാറേക്കുടി ഷറഫുദ്ധീൻ മകൻ ഷാഹിം ഷറഫാണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി 8ഓടെ പെരുമ്പാവൂർ ഭാഗത്ത് നിന്നും മൂവാറ്റുപുഴ ഭാഗത്തേക്ക് വരികയായിരുന്നു ഷാഹിം സഞ്ചാരിച്ച വാഹനം മിനിലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മാതാവ്: ബീവി. സഹോദരൻ: ഷാനു