താനൂരിൽ മതിൽ ഇടിഞ്ഞു വീണ് നാല് വയസ്സുകാരൻ മരിച്ചു



മലപ്പുറം   താനൂർ കാരാട് മതിൽ ഇടിഞ്ഞു വീണു നാല്  വയസ്സുള്ള കുട്ടി മരണപ്പെട്ടു.


കാരാട് പയവളപ്പിൽ ഫസലുവിന്റെ മകൻ ഫർസീൻ ഇശൽ (4)ആണ്   മരിച്ചത്

ഇന്ന് രാവിലെ 9മണിയോടെ ആണ് സംഭവം. വീട്ടു മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ വീടിന്റെ ചുറ്റുമതിൽ ദേഹത്ത് വീഴുകയായിരുന്നു. വീട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ. ഉടൻ തന്നെ കുഞ്ഞിനെ താനൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

മൃതദേഹം തിരൂർ ജില്ലാ ഹോസ്പിറ്റലിൽ മോർച്ചറിയിൽ

അഫ്‍സിയാണ് മാതാവ്. ഫാത്തിമ ജന്ന സഹോദരിയാണ്.

Post a Comment

Previous Post Next Post